KeralaLatest NewsNews

സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

രണ്ടു കേസുകളും തിരുവനന്തപുരത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു കേസുകളും തിരുവനന്തപുരത്താണ്. രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ സ്വദേശിയാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. രണ്ടാമത്തെയാൾ യു എ എയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശി. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം19 ആയി.

സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമുള്ളവർക്ക് രോഗം വന്നാൽ മാരകമാവും. അവർക്ക് പ്രത്യേക പരിചരണം വേണം. വയോജന കേന്ദ്രങ്ങളിൽ സന്ദർശനം നിയന്ത്രിക്കും. രോഗമുണ്ടെന്ന സംശയമുള്ളവർ നേരിട്ട് ആശുപത്രിയിലെത്തുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പിനെ അറിയിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ബോധവൽക്കരണം നടത്തും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തുറമുഖങ്ങളിലും സമാന പരിശോധന നടത്തും. റെയിൽവേ സ്റ്റേഷൻ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിലും പ്രതിരോധ നടപടികളുണ്ട്. വിദേശ രാജ്യങ്ങളിൽ തിരിച്ചു പോകാൻ കഴിയാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. നോര്‍ക ഇടപെടും. എംബസികളെ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button