Latest NewsNewsPrathikarana VedhiWriters' Corner
Trending

ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെതിരെ വാളെടുക്കുന്ന സംവിധായകൻ കമലിന്റെ സ്വജനപക്ഷപാതം കലാകേരളത്തിനു നാണക്കേടാകുമ്പോൾ!

സി പി എമ്മിനോടുള്ള ഭയഭക്തി ബഹുമാനത്താല്‍ ആ പാര്‍ട്ടിയുടെ എല്ലാ നടപടികളെയും കണ്ണുംപൂട്ടി ശരിവെക്കുന്ന തരത്തിലേക്കുള്ള അധഃപതനമാണ് കമലിന്‍റെ പല പ്രതികരണങ്ങളും. നരേന്ദ്രമോദിക്കെതിരെയും സുരേഷ്ഗോപിക്കെതിരെയും വാളെടുത്തു തുടങ്ങിയ അദ്ദേഹത്തിന്റെ അസഹിഷ്ണുതയ്ക്ക് സി.പിഎം നല്കിയ പാരിതോഷികമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം.

അഞ്ജു പാർവ്വതി പ്രഭീഷ് 

സ്വജനപക്ഷപാതത്തിനു പണ്ടേ പേരുകേട്ടവരാണ് ഇടതുപക്ഷ പുരോഗമന ബുദ്ധിജീവി വർഗ്ഗം.ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ സ്വന്തം കുഴലൂത്തുക്കാരനായ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന്റെ സ്വജനപക്ഷപാതത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്തു വന്നുതുടങ്ങി.ഈ സ്വജനപക്ഷപാതം സ്വന്തം മകനു വേണ്ടി ഒരച്ഛൻ നടത്തിയ പോരാട്ടത്തിന്റെ കഥ കൂടിയാണ്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇപ്പോൾ ചലച്ചിത്ര അക്കാദമിയിലെ പരസ്യമായ പോരിലേയ്ക്ക് എത്തിയത്. ചെയർപേഴ്സനായ കമലും ചെയർപേഴ്സണായ ബീനാപോളും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെതിരെ പടപുറപ്പാട് തുടങ്ങിക്കഴിഞ്ഞു.അതിന്റെ കാരണമാണ് നിലപാടുകളുടെ അപ്പോസ്തലനെന്ന സ്വയം പ്രഖ്യാപിത കമലിന്റെ പൊയ്മുഖം വെളിപ്പെടുത്തുന്നതും.

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി കമലിന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം മത്സരിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ജൂറിയെ നിശ്ചയിക്കുന്നതില്‍ നിന്നും കമല്‍ മാറി നില്‍ക്കണമെന്ന ആവശ്യം മഹേഷ് പഞ്ചു ഉന്നയിച്ചു. വിവാദങ്ങളില്ലാതെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ജൂറി നിര്‍ണയത്തില്‍ നിന്നും കമല്‍ മാറി നില്‍ക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇതംഗീകരിക്കാന്‍ കമലും വൈസ് ചെയര്‍മാന്‍ ബീനാപോളും തയ്യാറായില്ല. അവര്‍ ജൂറി നിര്‍ണയവുമായി മുന്നോട്ട് പോയി. ഇതോടെ മറ്റൊരു ജൂറിയെ മഹേഷ് പഞ്ചു നിര്‍ദ്ദേശിച്ചു. എന്നാല്‍ സര്‍ക്കാര്‍ രണ്ടും അംഗീകരിച്ചില്ല. ജനുവരി മാസത്തിലാണ് ചലിച്ചിത്ര അവാര്‍ഡ് ജൂറിയെ നിശ്ചയിക്കേണ്ടത്. മാര്‍ച്ച് പകുതിയായിട്ടും അനിശ്ചിതത്വത്തിന് പരിഹാരമായിട്ടില്ല.ഇപ്പോഴാകട്ടെ തമ്മിലടിയും തുടങ്ങി.

കമൽ എന്ന സംവിധായക പ്രതിഭയോട് അങ്ങേയറ്റത്തെ ബഹുമാനമുള്ളപ്പോഴും കമൽ എന്ന കലാകാരന്റെ  വ്യാജ സാമൂഹ്യപ്രതിബദ്ധതയോട് അങ്ങേയറ്റത്തെ വിയോജിപ്പാണ്. സമൂഹത്തിന്റെ സ്വന്തമാണ് കലാകാരൻ. അതുക്കൊണ്ടുതന്നെ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടുകളിൽ നിന്നും മാറി നില്ക്കുകയെന്നതാണ് യഥാർത്ഥ കലാകാരൻ സ്വീകരിക്കേണ്ട നിലപാട്. എന്നാൽ കമൽ എന്ന സംവിധായകന്റെ പല നിലപാടുകളും പ്രസ്താവനകളും കള്ളനാണയങ്ങളാണ്.ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കുഴലൂത്തുകാരനാണ് കമൽ. സി.പി.എം എന്ന രാഷ്ട്രീയപാർട്ടിയുടെ വെറും അടിമ മാത്രമാണ് കമൽ.സി പി എമ്മിനോടുള്ള ഭയഭക്തി ബഹുമാനത്താല്‍ ആ പാര്‍ട്ടിയുടെ എല്ലാ നടപടികളെയും കണ്ണുംപൂട്ടി ശരിവെക്കുന്ന തരത്തിലേക്കുള്ള അധഃപതനമാണ് കമലിന്‍റെ പല പ്രതികരണങ്ങളും. നരേന്ദ്രമോദിക്കെതിരെയും സുരേഷ്ഗോപിക്കെതിരെയും വാളെടുത്തു തുടങ്ങിയ അദ്ദേഹത്തിന്റെ അസഹിഷ്ണുതയ്ക്ക് സി.പിഎം നല്കിയ പാരിതോഷികമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം.

ശ്രീ.സുരേഷ് ഗോപിയുടെ രാഷ്ട്രീയം മാത്രം നോക്കി ,അദ്ദേഹത്തിലെ ഉയർന്ന മാനുഷികമൂല്യങ്ങളേയും ബഹജീവിസ്നേഹത്തെയും കണ്ടില്ലെന്നു നടിച്ചുക്കൊണ്ട് അദ്ദേഹത്തെ അടിമയെന്നു വിളിച്ച അന്ന് മുതൽ കലാകേരളത്തിന്റെ അപമാനമായ മനുഷ്യനാണ് കമൽ. ശ്രീ.മോഹൻലാലിനോടും സുരേഷ്ഗോപിയോടും ബിജു മേനോനോടും മാത്രം അസഹിഷ്ണുത കാട്ടുന്ന സെല്ക്ടീവ് പ്രീണനത്തിന്റെ വക്താവ്.ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലപാതകം കണ്ടു കേഴുകയും പ്രബുദ്ധകേരളത്തിലെ സി.പി.എം നടത്തുന്ന കൊലപാതകങ്ങളെ കണ്ടില്ലെന്നും നടിക്കുന്ന സ്യൂഡോ സോഷ്യലിസ്റ്റ്. വി.എം. സുധീരന്‍ അഴിമതി വിഴുങ്ങുക മാത്രമല്ല അതിന് മുകളില്‍ കയറിയിരിക്കുകയുമാണെന്ന് ഉറക്കെപ്പറയാൻ നാവുള്ള കമലിനു പക്ഷേ അഭിമന്യുവിന്റെ പേരിൽ സ്വന്തം പ്രസ്ഥാനം നടത്തിയ ബക്കറ്റുപ്പിരിവിനെയും അമുക്കിയ പണത്തെയും കുറിച്ച് പറയാൻ നാവ് പൊന്തില്ല.

എല്ലാറ്റിനോടും പ്രതികരിക്കേണ്ടതില്ലന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം പിൻതാങ്ങിയ കമൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാത്ത മോഹൻലാലിനെതിരെ പ്രതികരിക്കും. അതാണ് ആട്ടിൻത്തോലിട്ട കമൽ എന്ന ഹിപ്പോക്രാറ്റ്. പർദ്ദ വിഷയത്തിലും ശരിയത്ത് നിയമത്തിലും ട്രിപ്പിൾ തലാഖ് വിഷയത്തിലും മൗനിബാബയായ കമൽ ശബരിമല വിഷയത്തിൽ പ്രതികരിക്കും. കത്വയ്ക്കു വേണ്ടി വിലപിച്ച കമൽ വാളയാർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ നാവിൽ പഴം തിരുകിക്കയറ്റും. കാശ്മീർ കാണുന്ന കമൽ കളിയിക്കാവിള കാണില്ല.അങ്ങനെയെത്ര ഉദാഹരണങ്ങൾ.

ഇപ്പോൾ സ്വന്തം മകനു വേണ്ടി സ്വന്തം പദവിയിലും ഉത്തരവാദിത്വങ്ങളിലും വെള്ളം ചേർത്തുക്കൊണ്ട് ഒരിക്കൽ കൂടി തെളിയിക്കുന്നു താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം. കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് കലാകേരളത്തിന്റെ ശാപം.

Sent from my iPhone

shortlink

Related Articles

Post Your Comments

Related Articles


Back to top button