KeralaLatest NewsIndia

ദേവനന്ദയുടെ മരണത്തിലെ നിർണ്ണായക വഴിത്തിരിവായി ഒടുവിൽ ശാസ്ത്രീയപരിശോധനാഫലം പുറത്ത്

കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെയാണ് വിപുലമായ അന്വേഷണം പോലീസ് നടത്തിയത്.

കൊട്ടിയം : പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ട ദേവനന്ദ(7)യുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്ന് ശാസ്ത്രീയ പരിശോധനാഫലം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനാ ഫലങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്വേഷണസംഘത്തിന് കൈമാറിയത്.കുട്ടി കാല്‍വഴുതി വെള്ളത്തില്‍വീണതാെണന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ മുങ്ങിമരിച്ചാലുണ്ടാകുന്ന സ്വഭാവികത മാത്രമാണ് ശരീരത്തിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തില്‍ മുറിവോ ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കണ്ടെത്തല്‍.എന്നാല്‍ കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെയാണ് വിപുലമായ അന്വേഷണം പോലീസ് നടത്തിയത്. കുട്ടി വെള്ളത്തില്‍വീണ് മരിച്ചെന്ന കാര്യത്തില്‍ സംശയമിെല്ലന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. എന്നാൽ കുട്ടി ഒരിക്കലും ഒറ്റയ്ക്ക് ആറിന്റെ ഭാഗത്തേക്ക്‌ പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടുകാര്‍.

കുട്ടി എങ്ങനെ ആറിന്റെ ഭാഗത്തെത്തി എന്നതിലാണ് അന്വേഷണം വേണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഏതറ്റംവരെയും പോകുമെന്ന് കുട്ടിയുടെ അച്ഛന്‍ പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം നെടുമ്ബന പുലിയില ഇളവൂരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. അഗ്നിശമന സേനയുടെ സ്കൂബാ ടീമിന്റെ സഹായത്തോടെ ആറിന്റെ ആഴങ്ങളില്‍നിന്ന്‌ ചെളിയും വെള്ളവും ശേഖരിച്ചു.

‘ഞങ്ങള്‍ കിടക്കണമെങ്കില്‍ പഞ്ചനക്ഷത്ര മുറികള്‍ വേണം’, ബസിൽ നിന്നിറങ്ങാൻ പോലും തയ്യാറാവാതെ വിദേശത്തു നിന്ന് വന്ന നിരീക്ഷണത്തിൽ ഉള്ളവർ, കുഴങ്ങി സൈന്യം

ആറിന്റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചു. കുടവട്ടൂരിലെ നന്ദനം വീട്ടിലും ഫൊറന്‍സിക് സംഘം എത്തി തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും സമഗ്രമായി വിലയിരുത്തിയാണ് സംഘം അവസാന നിഗമനത്തിലെത്തിയത്.കഴിഞ്ഞ ഫെബ്രുവരി 27-ന് രാവിലെ പത്തുമണിയോടെയാണ് ദേവനന്ദയെ അമ്മയുടെ വീടായ ഇളവൂര്‍ ധനീഷ് ഭവനില്‍നിന്ന്‌ കാണാതാകുന്നത്. 28-ന് രാവിലെ ഏഴരയോടെയാണ് പള്ളിമണ്‍ ആറ്റിലെ താത്‌കാലിക നടപ്പാലത്തിനുതാഴെ മൃതദേഹം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button