Latest NewsNewsInternational

കോവിഡ് 19 പകരാതിരിക്കാൻ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം; നിർദേശം അനുസരിക്കാൻ അരയിൽ വലിയ ഡിസ്ക്കുമായി ഇറ്റലിക്കാരൻ

കോവിഡ് 19 പകരാതിരിക്കാൻ മറ്റുള്ളവരിൽ നിന്ന് മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കാൻ വലിയ ഡിസ്ക് അരയിൽകെട്ടി ഇറ്റലിക്കാരൻ. കാർഡ്ബോർഡ് കൊണ്ടുണ്ടാക്കിയ വലിയ ഡിസ്ക് ധരിച്ച് ഇയാൾ എത്തിയതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അരയ്ക്ക് ചുറ്റിലുമായി ഡിസ്ക് നിൽക്കുന്നതിനാൽ ആർക്കും അടുത്തേക്ക് വരാനാകില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. വിഡ‍ിയോ പകർത്തുന്നയാൾ എന്തിനാണ് ഈ പ്രതിരോധമെന്ന് ചോദിക്കുമ്പോൾ ‘കൊറോണ വൈറസ്’ എന്ന് അദ്ദേഹം മറുപടി നൽകുന്നതും കാണാം.

Read also: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകർ ഒരുമിച്ച് രംഗത്തിറങ്ങും;- കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button