KeralaLatest NewsNews

കോവിഡ് ഭീതി… രക്തബാങ്കുകളേയും ബാധിയ്ക്കുന്നു

കാന്‍സര്‍ രോഗികള്‍ വലയുന്നു

തിരുവനന്തപുരം : കോവിഡ് ഭീതി രക്തബാങ്കുകളേയും ബാധിയ്ക്കുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷമായതോടെ രോഗികളും ബന്ധുക്കളും വലയുന്നു. കോവിഡിന്റെ ഭീതിയില്‍ ജനങ്ങള്‍ ആശുപത്രിയിലേയ്ക്ക് വരാന്‍ മടിച്ചതോടെ രക്തദാനത്തിന് ആളെത്തേടി അര്‍ബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുകയാണ്. ആശുപത്രികളിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പു നല്കുന്നു.

കോവിഡ് ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ആര്‍ സി സിയിലടക്കം ചികില്‍സ തേടുന്ന അര്‍ബുദ രോഗികളേയും പ്രസവ ശസ്ത്രക്രിയ ആവശ്യമുളളവരെയും അപകടങ്ങളില്‍ പെടുന്നവരെയുമാണ്. രക്തവും രക്ത ഘടകങ്ങളും കിട്ടാക്കനിയായി. അവിടെയും ഇവിടെയുമൊക്കെ രോഗബാധയുണ്ട് രക്തം, സൂചി എന്നിവ വഴി പകരും തുടങ്ങിയ വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങി സന്നദ്ധ രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ ഐസൊലേഷനില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതും ജനത്തെ അകററുന്നു. ശസ്ത്രക്രിയയും മറ്റും നിശ്ചയിച്ചിരിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടത്തിലാണ്. സന്നദ്ധ രക്തദാനത്തിന് ജനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button