Latest NewsNewsEntertainment

മിസ് ആക്കാതെ ജോലി തിരക്കിനിടയിലും രഘുവിന്റെ ഭാര്യ അതായത് ഞാൻ എല്ലാം കണ്ടും, കേട്ടും ഇരിക്കുന്നുണ്ട്; ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ ഞങ്ങളുടെ കുടുംബത്തിലും ഉണ്ടെന്ന് രഘുവിന്റെ ഭാര്യ

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർഥിയാണ് ആർജെ രഘു. ഇപ്പോൾ താനും കുടുംബവും നേരിടുന്ന സൈബർ ആക്രമണത്തിന്റെയും തെറി വിളികളുടെയും സ്ക്രീഷോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് രഘുവിന്റെ ഭാര്യയായ സംഗീത. കോമണ് സെന്സുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ എനിക്കോ ഇല്ലെന്ന് അവർ വ്യക്തമാക്കുന്നു.

Read also: ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ ബിഗ് ബോസ് നിരീക്ഷണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോമണ് സെന്സുള്ള ഏതൊരു മലയാളിയും
മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ എനിക്കോ ഇല്ല. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ
അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ല.
പിന്നെ തെറി വിളികൾ അതിനു തെറിയുടെ മറുപടി പറയാൻ
എന്റെ പാരമ്പര്യം എന്നെ അനുവദിക്കുന്നില്ല .ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ,
“എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്”

– കുടുംബപരമായി വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ ഇവിടാരും വിപ്ലവ ഗാനമോ, ശാന്തിഗീതമോ പാടാറില്ല.

– രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ
ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാം.

– യാതൊരു സീരിയൽ-സിനിമ ബന്ധവുമില്ലാതെ
ഒറ്റയാനായി വീട്ടിൽ എത്തിയ രഘു ഇന്നിവിടേം
വരെ എത്തിയത് കോമണ് സെന്സുള്ള മലയാളികൾ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണ് . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ല.

– ദോഷൈക ദൃക്കുകൾ പടച്ചു വിടുന്ന തെറിവിളീകൾ മുഴുവൻ വായിച്ചും, കെട്ടും ഒരു കുടുംബവും രഘുവിന്റെ ഭാര്യയായ ഞാനും ഇവിടെയൊക്കെ തന്നെയുണ്ട്. ഞങ്ങൾ ഇതൊരു ഗെയിം ആയി കണ്ടാസ്വദിക്കുക്കയാണ് . ഭീഷണിക്കും, തെറിവിളിക്കുമുള്ള മറുപടി
അതെ നാണയത്തിൽ പ്രതീക്ഷിക്കണ്ട. എനിക്ക് നേരെയുള്ള സൈബർ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോർവേഡ് ചെയുന്നുണ്ട് അതോണ്ട് വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു.

– ഒരു തെറിവിളി പോലും മിസ് ആക്കാതെ ജോലി തിരക്കിനിടയിലും രഘുവിന്റെ ഭാര്യ അതായത് ഞാൻ
എല്ലാം കണ്ടും, കെട്ടും ഇരിക്കുന്നുണ്ട്. മറുനാട്ടിൽ ജോലി ചെയുന്ന
ഞാൻ ഇതിൽ നിന്നും മുഴുവൻ മലയാളികളെയും ജഡ്ജ് ചെയ്യുന്നില്ല. ഇത് വളരെ ചെറിയ ശതമാനം ആണെന്നും,
കേരളത്തിൽ കൂടുതൽ പേരും കോമണ് സെൻസ് ഉള്ളവർ ആണെന്നും എനിക്കറിയാം

പിന്നെ “ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ
രഘുവിന്റെ കുടുംബത്തിലും , സുഹൃത്‌വലയത്തിലും ഉണ്ട്”
അവരൊക്കെ ഇപ്പൊ തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്
കൊറോണ വൈറസിനെതിരെ..

സ്നേഹപൂർവം,
സംഗീത

shortlink

Related Articles

Post Your Comments

Related Articles


Back to top button