Latest NewsNewsEntertainment

അണ്‍ഫോളോ ചെയ്തിട്ടും ആര്യയെന്ന വിഷപ്പാമ്പ് വീണ്ടും എത്തിയോ? വായടപ്പിച്ച്‌ മറുപടി നൽകി താരം

ബിഗ് ബോസ് സീസണ്‍ 2 ലൂടെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ആര്യ. 75ാം എപ്പിസോഡിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ബിഗ് ബോസ് അവസാനിച്ചെങ്കിലും ആര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയും ഇത്തരത്തിൽ കമന്റുകൾ എത്തി.

Read also: ബൈക്കിൽ ചാരായ വില്‍പ്പന; കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ചില സമയത്ത് നല്ലത് ചെയ്യുന്നതിലും നല്ലത് സമാധാനമെന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോയെന്നുള്ള കമന്റായിരുന്നു ചിത്രത്തിന് കീഴിലുണ്ടായിരുന്നത്. ആര്യ മറുപടി നല്‍കിയതോടെ ആരാധകരും ഇതേറ്റുപിടിച്ചു. അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല, എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള മറുപടിയാണ് ആര്യ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button