KeralaLatest NewsIndiaEntertainment

രജിത് കുമാറിനു സ്വീകരണം നല്‍കിയ സംഭവം: ഏഴ് പേര്‍ കൂടി അറസ്റ്റില്‍: മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

കൂട്ടായെടുത്ത തീരുമാനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച്‌ നെടുമ്പാശ്ശേരിയില്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനു സ്വീകരണം നല്‍കിയ സംഭവത്തില്‍ 7 പേര്‍ കൂടി അറസ്റ്റില്‍. സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിന്‍ പെരുമ്ബാവൂര്‍, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോണ്‍ പറവൂര്‍, കിരണ്‍ ജോണ്‍ പറവൂര്‍ അനില്‍ കുമാര്‍ മുപ്പത്തടം, വിപിന്‍ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്. 34 പേരെ കൂടി തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

സംഭവവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തു വന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം വളഞ്ഞതിനെ വിമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടും ആരെങ്കിലും ഒരാള്‍ വിമാനത്തില്‍ വരുമ്ബോള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ആള്‍ക്കൂട്ടമുണ്ടാവുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായെടുത്ത തീരുമാനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു

അതേസമയം സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം മറികടന്ന് രാഷ്ട്രീയക്കാര്‍ യോഗം നടത്തിയിരുന്നു. തൃശൂരില്‍ സിഐടിയുവും വിഴിഞ്ഞത്ത് സിപിഎമ്മും നടത്തിയ യോഗങ്ങള്‍ വിവാദമായി. കോട്ടയത്ത് ബിജെപിയും പരിപാടി നടത്തി. വാമനപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനും പിന്നില്‍ സിപിഎമ്മായിരുന്നു. ഈ നിയമവിരുദ്ധ ഒത്തുചേരല്‍ കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ കേസ് എടുക്കുന്നത്. രജത് കുമാറിനെ ജയിലില്‍ അടയ്ക്കാനുള്ള നീക്കമാണ് സജീവമാകുന്നതെന്നും രജിത് ഫാൻസ്‌ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button