KeralaLatest NewsEntertainment

ഡോ. രജിത് കുമാര്‍ നായകനായി സിനിമ, നായിക ഡോ. ഷിനു ശ്യാമളന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായതായ വ്യക്തിയാണ് ഡോ. രജിത് കുമാര്‍. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ധാരാളം അവസരങ്ങളാണ് രജിത്തിനെ കാത്തിരുന്നത്. സിനിമയില്‍ രജിത് കുമാര്‍ നായക വേഷം കൈകാര്യം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.രജിത് കുമാര്‍ നായകനായി എത്തുന്ന ചിത്രം ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

രജിത് സണ്‍ഗ്ളാസ്‌ വച്ച്‌ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്.ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്റെ നായികയായി എത്തുന്നത്.ബുള്ളറ്റില്‍ ഇരിക്കുന്ന രജിത് കുമാറാണ് ഫോട്ടോയിലുള്ളത്. ഡോ. ഷിനു ശ്യാമളന്‍ ആണ് സ്വപ്‍ന സുന്ദരി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് ഡോ. ഷിനു ശ്യാമളനും സിനിമയില്‍ നായികയായി എത്തുന്നത്.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്. ഷിനുവിന്റെ ആദ്യ ചിത്രം കൂടിയാണിത്. ജെ.കെ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതേസമയം, ഒരു ടി.വി സീരിയലിലും രജിത് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

read also: ‘ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല’ അബ്ദുൾ നാസര്‍ മഅ്ദനി

വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌, മീശ പിരിച്ച്‌ കൂളിംഗ് ഗ്ലാസും വച്ച്‌ ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്. മിനി സ്‍ക്രീനിലും രജിത് കുമാര്‍ അഭിനയിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരമ്ബരയിലാണ് രജിത് കുമാര്‍ അഭിനയിക്കുന്നത്. ആക്ഷേപഹാസ്യ പരമ്ബരയില്‍ പ്രധാന കഥാപാത്രമായിട്ടാണ് രജിത് കുമാര്‍ എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button