KeralaLatest NewsNews

ഇറക്കത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു ; രക്ഷാപ്രവര്‍ത്തകര്‍ അടക്കം 4 പേര്‍ക്ക് പരുക്ക്

പെരിയ : ഇറക്കത്തില്‍ വൈദ്യുതി തൂണ്‍ കയറ്റിവന്ന ട്രെയിലര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു രക്ഷാപ്രവര്‍ത്തകര്‍ അടക്കം നാലുപേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ക്ലീനര്‍ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി മണി (40) ആണു മരിച്ചത്. മൂന്നാം കടവ് പാലത്തിനു സമീപം ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

കുറ്റിക്കോല്‍ അഗ്നിരക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.എ.മനോജ് കുമാര്‍ (50), ഡ്രൈവര്‍ കെ.എം. ലതീഷ് (37) ലോറി ഡ്രൈവര്‍ കുമാര്‍ (40), സഹായി ശക്തി (30), എന്നിവര്‍ക്കാണ് പരുക്ക്. ലോറിക്കടിയില്‍ കുടുങ്ങിയ ആളെ പുറത്തെത്തിക്കാന്‍ ലോറി കാബിന്‍ മുറിച്ച് വലിക്കുന്നതിനിടെ വടം പൊട്ടിയാണ് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button