Latest NewsNewsIndia

മധ്യപ്രദേശില്‍ ബിജെപി ഉറപ്പിച്ചു : തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് … ഇനി ബിജെപിയുടെ കൈപിടിയിലൊതുങ്ങാന്‍ നാല് സംസ്ഥാനങ്ങള്‍ മാത്രം

മധ്യപ്രദേശില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി സാന്നിധ്യം ഉറപ്പിയ്ക്കുന്നു. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് .
ഗവര്‍ണര്‍ ലാല്‍ ജി ടണ്ടന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മധ്യപ്രദേശില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായി. അതേസമയം, ഗവര്‍ണറുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

read also : ബിജെപിയില്‍ ചേര്‍ന്നതിനു പിന്നലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ഗവര്‍ണ്ണറുടെ ഉത്തരവിന് പിന്നാലെ ജയ്പൂരിലേക്ക് മാറ്റിയ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭോപ്പാലില്‍ തിരികെയെത്തിച്ചു. നാളെ മുതല്‍ ഏപ്രില്‍ 13വരെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരും, ഹരിയാന മനേസറിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും താമസിയാതെഭോപ്പാലിലെത്തും.

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടന്‍ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമല്‍നാഥിന് ഉത്തരവ് കൈമാറി. തന്റെ അഭിസംബോധനക്ക് ശേഷം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചു.

22 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി. കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്പി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ കിട്ടിയാല്‍ തന്നെ കോണ്‍ഗ്രസിന്റെ അംഗബലം 99 ആകുന്നൂള്ളൂ. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഏതാനും വിമതരേയും ബിജെപി അംഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കമല്‍നാഥെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button