Latest NewsNewsInternational

2000 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് പ്രമുഖ യൂറോപ്യന്‍ രാജ്യം

മാഡ്രിഡ്: 2000 പേര്‍ക്കുകൂടി സ്‌പെയിനില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
നൂറിലേറെ പേരാണ് 24 മണിക്കൂറിനിടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത്. സ്‌പെയിന്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

ഇതോടെ ഇറ്റലിക്കുശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറി. 7753 പേര്‍ക്കാണ് സ്‌പെയിനില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

ALSO READ: ഖത്തറില്‍ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ

288 പേരാണ് ഇതുവരെ മരിച്ചത്. ജോലിക്കും ചികിത്സ തേടുന്നതിനും ഭക്ഷണം വാങ്ങുന്നതിനും മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button