KeralaLatest NewsIndia

” ഇന്ത്യയിലേക്ക് വരണമെന്നാണ് ആഗ്രഹം”, നിമിഷ മുതൽ മതം മാറിയ ഫാത്തിമ വരെയുള്ള തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചു നിർണ്ണായക വെളിപ്പെടുത്തലുമായി നിമിഷ ഫാത്തിമ ( വീഡിയോ)

കുഞ്ഞിന് ഇപ്പോൾ മൂന്നു വയസ്സുണ്ട്. നിലവിൽ അഫ്ഗാൻ സേനയുടെ തടവിൽ ആണിവർ.

ന്യൂഡൽഹി: മതം മാറിയ ശേഷം ഐസിസിൽ എത്തപ്പെട്ട തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ നിർണ്ണായക വീഡിയോ പുറത്തു വിട്ട് ദേശീയ മാധ്യമം. നിമിഷയുമായുള്ള എക്‌സ്‌ക്ല്യൂസീവ് അഭിമുഖമാണ് ഇവർ പുറത്തു വിട്ടിരിക്കുന്നത്. മതം മാറിയ ശേഷം ദുബായ് വഴിയാണ് താനും ഭർത്താവും അഫ്‌ഗാനിൽ എത്തിയതെന്നും, തങ്ങളെ അതിന് സഹായിച്ചത് ഒരു പാകിസ്താനി സ്ത്രീ ആണെന്നും ഫാത്തിമ പറയുന്നു. അഫ്‌ഗാനിൽ എത്തുമ്പോൾ ഫാത്തിമ ഏഴ് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞിന് ഇപ്പോൾ മൂന്നു വയസ്സുണ്ട്. നിലവിൽ അഫ്ഗാൻ സേനയുടെ തടവിൽ ആണിവർ.

തന്റെ നാട് അഫ്ഗാൻ അല്ലെന്നും പറ്റുമെങ്കിൽ ഇന്ത്യയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു എന്നും ഫാത്തിമ പറയുന്നു. ഐസിസിൽ ചേർന്ന് ജിഹാദ് നടത്തുന്നതിന് വേണ്ടി മതം മാറുന്നതിനു മുൻപ് ഫാത്തിമ എന്ന താൻ ഹിന്ദു ആയിരുന്നുവെന്നും തന്റെ പേര് നിമിഷ എന്നായിരുന്നു എന്നും ഭർത്താവ് ക്രിസ്ത്യൻ മത വിശ്വാസി ആയിരുന്നു എന്നും പിന്നീട് ഇയാളും മതം മാറി മുസ്ളീം ആകുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അഭിമുഖത്തിൽ നിമിഷ ഫാത്തിമക്കൊപ്പം കുഞ്ഞും ഉണ്ട്. തന്റെ അമ്മക്ക് തന്നെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും തനിക്കും അമ്മയെ കാണാൻ വളരെയേറെ ആഗ്രഹമുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. വീഡിയോ കാണാം: (video courtesy: Zee News)

 

ഏതാനും വർഷങ്ങൾക്കു മുമ്പ് ഈസ എന്ന മുസ്ലീം യുവാവിനെ വിവാഹം കഴിച്ച ഫാത്തിമയായി മതം മാറ്റിയ ഹിന്ദുവായിരുന്നു നിമിഷ. എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല, കാരണം ഭർത്താവ് അവളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി, അവിടെ ഈ രണ്ട് പേരും തീവ്രവാദ സംഘടനയായ ഐസിസിൽ ചേർന്നു. നിമിഷ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. 3 വയസുള്ള പെൺകുട്ടിയും നിമിഷക്കൊപ്പമുണ്ട് നിമിഷയുടെ ഭർത്താവിന്റെ യഥാർത്ഥ പേര് ബെക്സിൻ എന്നായിരുന്നു. തുടക്കത്തിൽ അദ്ദേഹം ഒരു ക്രിസ്ത്യാനി കൂടിയായിരുന്നു, പക്ഷേ ഇസ്ലാം സ്വീകരിച്ച് ആണ് ഈസ ആയത്.

അതുപോലെ കേരളം ആസ്ഥാനമായുള്ള മെറിനും ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചു. യാഹിയ എന്ന യുവാവിനെ വിവാഹം കഴിച്ച ശേഷം ക്രിസ്ത്യാനിയായ മെറിൻ മുസ്ളീം ആകുകയായിരുന്നു . അതേസമയം യാഹിയ ആദ്യം ഒരു ക്രിസ്ത്യാനിയും അദ്ദേഹവും കുറച്ചു കാലം മുമ്പ് ഇസ്ലാം സ്വീകരിച്ചു. ഇരുവരും കേരളത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി ഐസിസിൽ ചേർന്നു.മെറീന്റെ ഭർത്താവ് യാഹിയയെ അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേന കൊലപ്പെടുത്തി. നിമിഷയെപ്പോലെ മെറിനും ഇപ്പോൾ ജയിലിലാണ്.

എല്ലാവരും ഒരു ദിവസം മരിക്കുമെന്നും അതുകൊണ്ട് കാര്യമാക്കേണ്ടതില്ല, തനിക്ക് എന്തെങ്കിലും സംഭവിച്ചാലും തന്റെ കുട്ടിയുടെ കാര്യം അള്ളാഹു നോക്കിക്കോളും എന്നാണ് നിമിഷ പറയുന്നത്.ഭര്‍ത്താവ് മരിച്ചപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയത് കൊണ്ട് മാത്രമാണ് താന്‍ കഷ്ടത്തിലായത്, അഫ്ഗാനിസ്ഥാനില്‍ തനിക്ക് പരമസുഖമായിരുന്നുവെന്നും ഇന്റര്‍വ്യൂവില്‍ നിമിഷ പറയുന്നുണ്ട്.

എന്നാല്‍, സോണിയ സെബാസ്റ്റ്യന് പറയാനുള്ളത് മറ്റൊരു കഥയാണ്.ഇസ്ലാം മതത്തിന്റെ മേന്മകള്‍ വര്‍ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചതെന്നും, എന്നാല്‍, അവിടെ എത്തിച്ചേര്‍ന്നപ്പോള്‍, തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നുവെന്ന് മെയ്-2016-ന് അഫ്ഗാനിസ്ഥാനില്‍ എത്തിയ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ പറയുന്നത്. ഇനിയും സംഘടനയില്‍ ചേരാന്‍ നില്‍ക്കുന്നവരോട് പുനര്‍ചിന്തനം നടത്താനും പെണ്‍കുട്ടി ദൈന്യതയോടെ ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവ് മരിച്ചുവെന്നും പ്രതീക്ഷകള്‍ തെറ്റിപ്പോയതിനാല്‍ തനിക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്നും സോണിയ സെബാസ്റ്റ്യന്‍ പറയുന്നു.

അതായത്, ഈ നാലുപേരെയും ആദ്യം ഇസ്ലാം മതം സ്വീകരിപ്പിച്ച ശേഷം തുടർന്ന് ജിഹാദിന്റെ വിഷം അവരുടെ മനസ്സിൽ നിറച്ചുകൊണ്ട് തീവ്രവാദികളാക്കുകയായിരുന്നു. നിമിഷയുടെ സഹോദരൻ ഇന്ത്യൻ ആർമിയിൽ മേജർ പദവിയിലാണെന്നും ലവ് ജിഹാദിന് ഇരയാകുന്നതിൽ നിന്ന് സഹോദരിയെ തടയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടുമെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ലവ് ജിഹാദും കേരളത്തിലെ നിർബന്ധിത മതപരിവർത്തനവും ഇപ്പോൾ യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വീഡിയോയിലെ വിവരങ്ങൾ അന്വേഷിക്കാനായി ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി നിമിഷ ഫാത്തിമയുടെ അമ്മയുമായി ബന്ധപ്പെട്ടെങ്കിലും അവർ വീഡിയോ കണ്ടിരുന്നില്ല. പിന്നീട് വീഡിയോ കണ്ടശേഷം പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി. വർഷങ്ങൾക്ക് ശേഷമാണ് ബിന്ദു മകളെ വീഡിയോയിലൂടെയെങ്കിലും കാണുന്നത്. കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ബിന്ദു.

shortlink

Related Articles

Post Your Comments

Related Articles


Back to top button