KeralaLatest NewsNews

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നത് വളരെ ആശങ്കയോടെയാണ്. ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ കുട്ടികൾക്ക് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് ക്രൂരതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സഹയാത്രികരുടെ പ്രതിഷേധം; കെഎസ്ആർടിസി ബസിൽ യാത്ര ചെയ്‌ത വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷക്കാലത്ത് താമസിക്കാൻ സ്ഥലമില്ല. കൊറോണ ഭീതിയിൽ വിദ്യാർത്ഥികൾക്ക് ആരും താമസിക്കാൻ ഇടം നൽകുന്നില്ല. ഈ സാഹചര്യത്തിൽ പരീക്ഷകൾ കൂടി മാറ്റി വെക്കുന്നതാണ് നല്ലതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button