Latest NewsNewsDevotionalSpirituality

ക്ഷേത്രദർശനത്തിന് മുൻപായി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  

 ഹിന്ദു ആചാരപ്രകാരം ക്ഷേത്ര ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശുദ്ധിയുള്ള ദേഹവും ചിന്തകളും വസ്ത്രവുമാണ് ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തന് ഉണ്ടായിരിക്കേണ്ടത്. ഇത്തരത്തിലുള്ള ക്ഷേത്രദർശനത്തിലൂടെ ലഭിക്കുന്ന അനുകൂല ഊർജ്ജത്തിലൂടെ ബുദ്ധിയും ശക്തിയും പ്രഭാവവും ലഭിക്കും. സന്തോഷത്തോടെയും മന: ശാന്തിയോടെയും വേണം ക്ഷേത്രദർശനം നടത്താൻ. ക്ഷേത്രദർശനത്തിന് പോകുമ്പോൾ ചില വ്യക്തികളെ ഒഴിവാക്കുന്നത് നല്ലതാണ്.

അവിശ്വാസികൾക്കും നിരീശ്വരവാദികൾക്കുമൊപ്പം ക്ഷേത്രത്തിൽ പോകരുത്. അതുപോലെ നിസാരകാര്യങ്ങൾക്കുവരെ പരാതിപറയുന്നവരുമായി പ്രാർത്ഥിക്കാൻ പോകരുത്. പരാതിയുടെ കെട്ടുമായി നടക്കുന്നവർ നെഗറ്റീവ് എനർജിയാണ് നൽകുന്നത്. ഇത്തരക്കാർ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് ആത്മാർത്ഥമായി പ്രാർത്ഥനയിൽ മുഴുകാൻ കഴിയില്ല. അത്യാഗ്രഹികൾക്കും ദുരാഗ്രഹികൾക്കുമൊപ്പം പ്രാർഥിക്കാൻ പോകരുത്. ഇവർക്ക് മറ്റുള്ളവരുടെ പുരോഗതിയിൽ താത്പര്യം ഇല്ലായിരിക്കും, തങ്ങളുടെ ആഗ്രഹങ്ങൾ എങ്ങനെയെങ്കിലും നടക്കണമെന്ന ചിന്തമാത്രമെ കാണൂ. ഇവർക്കൊപ്പം പോയാൽ സമാധാനമായി പ്രാർഥിക്കാൻ സാധിക്കില്ല.

അസൂയക്കാർക്കൊപ്പം പ്രാർഥിക്കുന്നതും ഗുണകരമാകില്ല. മറ്റുള്ളവരുടെ നന്മയെക്കാൾ സ്വന്തം പുരോഗതിയായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. അതിനാൽ തന്നെ ഇത്തരക്കാരെ അകറ്റി നിർത്തണം. ദേഷ്യക്കാർക്കൊപ്പം പ്രാർഥിക്കാൻ പോകുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും. നെഗറ്റീവ് എനർജിയുടെ കേന്ദ്രമായിരിക്കും ഇത്തരക്കാർ. ഇവർക്കൊപ്പം പ്രാർഥിക്കുന്നതും ഗുണത്തേക്കാൾ ദോഷമായിരിക്കും നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button