KeralaLatest NewsNews

കോവിഡ് 19 ന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 10 നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ത് നിര്‍ദ്ദേശങ്ങള്‍മുന്നോട്ടുവെച്ചു. തുടര്‍ന്ന് വിശദാംശങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണിത്.

1. ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നത് നിറുത്തിയത് പുനഃപരിശോധിക്കണം

2. എല്ലാ പരീക്ഷകളും തത്കാലത്തേക്ക് മാറ്റണം

3. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

4. ആശുപത്രികളില്‍ മാസ്‌കുകള്‍, ഗൗണുകള്‍, ഏപ്രണുകള്‍ എന്നിവ ഉറപ്പുവരുത്തണം

5. എന്‍.എ.ബി.എച്ച് അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പുവരുത്തണം

6. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുത്

7. ആശുപത്രികളില്‍ മെഡിക്കല്‍ റെപ്പുമാരെ നിയന്ത്രിക്കണം

8. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് യാത്രയെക്കുറിച്ച് മനസിലാക്കണം

9. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇന്ധന വിലവര്‍ദ്ധനയിലൂടെ ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കണം, വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം

10. ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായങ്ങളെമാത്രമേ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button