Latest NewsNewsFootballSports

സര്‍ക്കാരും ഫുട്ബോള്‍ അസോസിയേഷനുകളും ഫുട്‌ബോള്‍ താരങ്ങളെ കാണുന്നത് ഗിനിപ്പന്നികളെ പോലെ ; എഫ് എ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റൂണി

ലണ്ടന്‍: സര്‍ക്കാരും ഫുട്ബോള്‍ അസോസിയേഷനുകളും ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ താരങ്ങളെ കാണുന്നത് ഗിനിപ്പന്നികളെ പോലെയാണെന്ന് സൂപ്പര്‍ താരം വെയ്ന്‍ റൂണി. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ വൈകിയതിനെതിരെസണ്‍ഡേ ടൈംസ് ദിനപത്രത്തില്‍ ലേഖനമെഴുതിയാണ് വെയ്ന്‍ റൂണി രംഗത്തെത്തിയത്.

ഫുട്ബോള്‍ അസോസിയേഷനുകളുടെ ലാഭക്കൊതിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ വൈകിയതിന് കാരണമെന്നും കിരീടമോ റിലഗേഷനോ ഒന്നുമല്ല ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും റൂണി പറയുന്നു. ബാക്കിയുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിയപ്പോള്‍ ഫുട്ബോള്‍ മാത്രം ആരെയോ കാത്തിരിക്കുകയായിരുന്നുവെന്നും ഈ സീസണ്‍ സെപ്റ്റംബര്‍ വരെ നീട്ടിയാലും കളിക്കാന്‍ താരങ്ങള്‍ സന്നദ്ധരാണെന്നും റൂണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button