Latest NewsIndiaNews

വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഗാന്ധിനഗര്‍: വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിൽ. കോട്ടയം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ വീട്ടില്‍ കയറിയാണ് ഇയാൾ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഫെബ്രുവരിയിലാണ് സംഭവം. ആര്‍പ്പൂക്കര മുതിരക്കാലയില്‍ എം.ആര്‍.രോഹിത്തി(23)നെയാണ് ഗാന്ധിനഗര്‍ സി.ഐ. ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതി അര്‍പ്പൂക്കര സ്വദേശി അന്‍സില്‍ റിമാന്‍ഡിലാണ്. രാത്രിയില്‍ ഡോക്ടറുടെ വീട്ടില്‍ കയറി രഹസ്യമായി ഫോണില്‍ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ALSO READ: കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു

സമാന രീതിയിലുള്ള നിരവധി ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തത്. എസ്.ഐ. കെ.ദീപക്,പ്രൊബേഷന്‍ എസ്.ഐ. പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button