Latest NewsNewsIndia

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അതീവ ജാഗ്രത; ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കിയേക്കും

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പുനെയിലും ജാഗ്രത ശക്തമാക്കി

മുംബൈ: കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത. ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും. പൊതുഗതാഗം നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.

അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പുനെയിലും ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി ബസുകൾ അണുവിമുക്തമാക്കി. ഹോട്ടലുകളും ബാറുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടും. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.

ALSO READ: ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: പാക്കിസ്ഥാൻ തരംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ബി.വി.പി

അതിനിടെ, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button