Latest NewsNewsIndia

ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: പാക്കിസ്ഥാൻ തരംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ബി.വി.പി

സൈൻ ബോർഡുകളിൽ ഒന്നിൽ മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്

ന്യൂഡൽഹി: ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് രാജ്യ വിരുദ്ധ സമീപനവുമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടന. സർവകലാശാലക്കകത്ത് മഹാനദി ഹോസ്റ്റലിന് സമീപമുള്ള വീരസവർക്കർ റോഡാണ് ദേശ വിരുദ്ധർ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയത്. ബോർഡുകൾ കറുപ്പിച്ച്, അതിനു മുകളിൽ അംബേദ്കർ മാർഗ് എന്ന് സ്പ്രേ പെയിന്റിൽ എഴുതിയിട്ടുണ്ട്.

സൈൻ ബോർഡുകളിൽ ഒന്നിൽ മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയെന്ന ഇടതുപക്ഷ സംഘടന ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.

ALSO READ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞത്

സംഭവത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ജവഹർലാൽനെഹ്റു ടീച്ചേഴ്സ് യൂണിയൻ അറിയിച്ചിട്ടുണ്ട്. നാളുകൾക്കു മുമ്പ് ഇതേ സംഘടനയിലെ സാമൂഹ്യവിരുദ്ധർ വിവേകാനന്ദ പ്രതിമ തകർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button