Latest NewsNewsIndia

നാ​വി​ക​ സേ​ന​യിൽ വ​നി​ത​ക​ള്‍​ക്ക് നി​യ​മ​നം നൽകുന്നതിൽ സു​പ്രീം​കോ​ട​തി തീരുമാനം പുറത്ത്

ന്യൂ​ഡ​ല്‍​ഹി: നാ​വി​ക​ സേ​ന​യിൽ വ​നി​ത​ക​ള്‍​ക്ക് നി​യ​മ​നം നൽകുന്നതിൽ നിർണായക തീരുമാനവുമായി സു​പ്രീം​കോ​ട​തി. ക​ര​സേ​ന​ക്കു​ പി​ന്നാ​ലെയാണ് നാ​വി​ക സേ​ന​യി​ലും വ​നി​ത​ക​ള്‍​ക്ക് ദീ​ര്‍​ഘ​കാ​ല നി​യ​മ​നം (​പെ​ര്‍​മ​ന​ന്‍​റ്​ ക​മി​ഷ​ന്‍) ന​ല്‍​ക​ണ​​മെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യക്തമാക്കിയത്. ഇതിന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മൂ​ന്നു മാ​സ​ത്തി​ന​കം ത​യാ​റാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര​ത്തി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി.

സ്​​ത്രീ​പു​രു​ഷ തു​ല്യ​ത ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ന്‍ പ​ല​വി​ധ ന്യാ​യ​ങ്ങ​ള്‍ പ​റ​യ​രു​തെ​ന്ന്​ ജ​സ്​​റ്റി​സ്​ ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ട​ല്‍​യാ​ത്ര ഉ​ള്‍​പ്പെ​ടു​ന്ന ജോ​ലി​യി​ല്‍ ഹ്ര​സ്വ​കാ​ല നി​യ​മ​ത്തി​ലു​ള്ള​വ​രെ (ഷോ​ര്‍​ട്ട്​ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍) നി​യ​മി​ക്കാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര​വാ​ദം ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ അ​ജ​യ്​ ര​സ്​​തോ​ഗി ത​ള്ളി. നാ​വി​ക​സേ​ന​യു​ടെ റ​ഷ്യ​ന്‍​ നി​ര്‍​മി​ത യാ​ന​ങ്ങ​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക്​ അ​നു​യോ​ജ്യ​മാ​യ ശു​ചി​മു​റി​ക​ളി​ല്ലെ​ന്ന വാ​ദ​മാ​ണ്​ കേ​ന്ദ്രം ഉ​യ​ര്‍​ത്തി​യ​ത്. ഇ​ത്​ കേ​ന്ദ്ര ന​യ​ത്തി​നെ​തി​രാ​ണെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

സേ​ന​ക്ക്​ വ​നി​ത​ക​ള്‍ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ നി​ര​വ​ധി സ​ന്ദ​ര്‍​ഭ​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദീ​ര്‍​ഘ​കാ​ല നി​യ​മ​നം ല​ഭി​ക്കാ​തെ വി​ര​മി​ച്ച വ​നി​ത ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക്​ പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യം ന​ല്‍​ക​ണം. നാ​വി​ക​സേ​ന​യി​ല്‍ നി​ല​വി​ല്‍ 10 വ​ര്‍​ഷ​മാ​ണ്​ ഹ്ര​സ്വ​കാ​ല സ​ര്‍​വി​സ്. ഇ​ത്​ നാ​ലു​വ​ര്‍​ഷം കൂ​ടി നീ​ട്ടാം.

അ​തു​വ​ഴി മൊ​ത്തം 14 വ​ര്‍​ഷം സേ​വ​ന​കാ​ലാ​വ​ധി ല​ഭി​ക്കും. ദീ​ര്‍​ഘ​കാ​ല നി​യ​മ​ന ​വ്യ​വ​സ്​​ഥ അ​നു​സ​രി​ച്ച്‌​ സാ​ധാ​ര​ണ വി​ര​മി​ക്ക​ല്‍ പ്രാ​യം​വ​രെ ജോ​ലി ചെ​യ്യാം. 2008ല്‍ ​വ​നി​ത​ക​ള്‍​ക്ക്​ ദീ​ര്‍​ഘ​കാ​ല നി​യ​മ​ന​െ​മ​ന്ന ന​യം കേ​ന്ദ്രം കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍, അ​പ്പോ​ള്‍ സ​ര്‍​വി​സി​ലു​ള്ള​വ​രെ ഇ​തി​ന്​ പ​രി​ഗ​ണി​ച്ചി​ല്ല.

സ്ത്രീകൾക്ക് ​ സ്​​ഥി​രം നി​യ​മ​നം ന​ല്‍​കാ​തി​രി​​ക്കാ​ന്‍ ഒ​രു ന്യാ​യ​വു​മി​ല്ലെ​ന്ന 2015ലെ ​ഡ​ല്‍​ഹി ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ന്ദ്രം ലിം​ഗ​പ​ര​മാ​യ വാ​ര്‍​പ്പു​മാ​തൃ​ക​ക​ളാ​ണ്​ ഈ ​വി​ഷ​യ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ അ​തേ ക​രു​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്കും ക​ട​ലി​ല്‍ ജോ​ലി​ചെ​യ്യാം. ഒ​രു വി​വേ​ച​ന​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. -ബെ​ഞ്ച്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button