Latest NewsNewsIndia

കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം : നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ നിയമം കേന്ദ്രം പ്രാബല്യത്തില്‍ വരുത്തി

ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം. കേന്ദ്രം നടപ്പിലാക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ നിയമം.
1855-ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ് പകര്‍ച്ചവ്യാധി ഇന്ത്യയിലെത്തിയപ്പോഴാണ് ബോംബെ പ്രസിഡന്‍സി ആശങ്കയിലായത്. പ്ലേഗ് ബാധയെ തടയാന്‍ പരിശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരാനായി ഒരു കൊച്ചു നിയമം തയ്യാറാക്കി. ദി എപിഡമിക്ക് ഡിസീസ് ആക്ട് 1897, അഥവാ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം.

കേവലം രണ്ട് പുറത്തില്‍ മാത്രമാണ് ഈ നിയമത്തിന്റെ നിര്‍ദേശങ്ങള്‍. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഭരണകൂടം ഉദ്യോഗസ്ഥരിലൂടെയാണ് ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയത്. ഇത് ജനതയുടെ ആരോഗ്യം കുറേയൊക്കം സംരക്ഷിച്ചു.

അക്കാലത്ത് പ്ലേഗ് പ്രധാനമായും കപ്പലുകള്‍ വഴിയാണ് പടരുന്നതെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. ബോംബെ തുറമുഖത്തടുത്ത കപ്പലുകളെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് കുറച്ചു കാലത്തേയ്ക്ക് കപ്പലുകള്‍ തുറമുഖത്തേയ്ക്ക് അടുക്കുന്നത് വിലക്കുകയും ചെയ്തു.

അല്പം ചരിത്രത്തിലേക്കും ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് പ്രത്യേകിച്ച് ബോംബെ പ്രസിഡന്‍സിക്ക് കീഴില്‍ സംഘടിക്കാനും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാനും ഈ നിയമം ഒരുതരത്തില്‍ സാഹചര്യമൊരുക്കുകയായരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button