KeralaMollywoodLatest NewsNewsEntertainment

ക്വാഡന്‍ ബെയ്ല്‍സിന് മലയാള സിനിമയില്‍ അവസരം നല്‍കി ഗിന്നസ് പക്രു

ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്നും ബോഡി ഷെയിമിങ്ങിന് ഇരയാകേണ്ടി വന്ന് വാവിട്ട് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരനെ ആരും മറന്ന് കാണില്ല. വീഡിയോ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ക്വാഡന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രുവായിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ലോകവ്യാപകമായി ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. തുടര്‍ന്ന് ക്വാഡന്‍ തന്നെ പക്രുവിന് നന്ദി അറിയിക്കുകയും താങ്കളെ പോലെ ഒരു നടനാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ക്വാഡന്റെ ഈ ആഗ്രഹം പക്രു സഫലമാക്കാന്‍ പോകുകയാണ്. ക്വാഡന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

https://www.facebook.com/GuinnessPakruOnline/photos/a.1207802069316947/2690127194417753/?type=3&theater

ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം. -പക്രു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button