Latest NewsFootballNewsSports

എല്‍കോ ഷട്ടോരി പുറത്ത് പകരം എത്തുന്നത് ഐലീഗിലെ സൂപ്പര്‍ കോച്ച്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എല്‍കോ ഷട്ടോറിയെ പുറത്താക്കാന്‍ തീരുമാനിച്ച് ടീം മാനേജ്‌മെന്റ്, പകരം ഈ സീസണില്‍ ഐലീഗ് ടീമായ മോഹന്‍ ബഗാന്റെ പരിശീലകനായിരുന്ന കിബു വിക്കൂന പുതിയ പരിശീലകനാകും. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. വിക്കൂനയെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം നിയമിതനായ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസാണ് നിര്‍ണായക പങ്ക് വഹിച്ചതെന്നാണ് സൂചന.

സ്പാനിഷ് പരിശീലകനായ 48 കാരനായ വിക്കൂനയ്ക്ക് കീഴില്‍ ഇത്തവണത്തെ ഐലീഗില്‍ മോഹന്‍ ബഗാന്‍ 4 മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ചാമ്പ്യന്മാരായത്. തന്റെ സ്വന്തം പരിശീലക സംഘമായ പോളിഷ് സഹ പരിശീലകന്‍ ടൊമാസ് കോര്‍സ്, ലിത്വാനിയന്‍ ഫിസിക്കല്‍ ട്രെയിനര്‍ എന്നിവര്‍ ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സില്‍ ഒപ്പം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button