KeralaLatest NewsNews

മദ്യശാലകള്‍ അടച്ചിടുന്നു

മലപ്പുറം: മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും, കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തത്.

Read Also : മദ്യശാലകള്‍ തുറക്കുന്നതിനുള്ള നീക്കം; സര്‍ക്കാരിനെതിരെ സഭ

മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അറിയിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button