Latest NewsNewsIndia

നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? : വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? ഇത് നീതിയല്ല..വധശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതി ജഡ്ജി

ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ്.
ഈ ആളുകളെ തൂക്കിക്കൊല്ലുന്നതിലൂടെ, ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാമെന്ന് ബച്ചന്‍ സിംഗ് കേസില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. അതും മറ്റെല്ലാ സാധ്യതകളും സംശയാസ്പദമായി അടയുമ്പോള്‍ മാത്രമാണ്-എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ജീവപര്യന്തം ആളുകളെ ജയിലിലേക്ക് അയച്ചാല്‍, ഇത്തരം കുറ്റകൃത്യങ്ങളുടെ വിധി ഇതായിരിക്കുമെന്ന് സമൂഹത്തോട് പറയാന്‍ കഴിയും. എന്നാല്‍ വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റകൃത്യം ആളുകള്‍ മറക്കും.

Read Also :നാളത്തെ പ്രഭാതം നിർഭയയ്ക്കായി , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതിലൂടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കണ്ണിന് കണ്ണ് എന്ന നില ലോകത്തെ അന്ധനാക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അതിനാല്‍ ക്രിമിനല്‍ നീതിന്യായ നടപടികള്‍ പ്രതികാരമാകാന്‍ പാടില്ല. ഞാന്‍ നിങ്ങളുടെ ജീവനെടുത്താല്‍ അതിനര്‍ഥം നിങ്ങള്‍ എന്റേത് എടുക്കും എന്നാണോ ഇത് നീതിയല്ല. പ്രതികാരവും ന്യായവിധിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button