KeralaLatest NewsNews

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം വരെ നിയന്ത്രിച്ചിട്ടും ബാറുകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ല; ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ച് പൂട്ടാൻ സര്‍ക്കാര്‍ തയ്യാറാകണം;- ബെന്നി ബെഹനാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാൻ. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം വരെ നിയന്ത്രിച്ചിട്ടും ബാറുകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ച് പൂട്ടാൻ സര്‍ക്കാര്‍ തയ്യാറാകണം. ബെന്നി ബെഹനാൻ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന നിര്‍ദ്ദേശങ്ങൾക്ക് യുഡിഎഫ് പൂര്‍ണ്ണ പിന്തുണ നൽകുമെന്ന് ബെന്നി ബെഹ്നാൻ വ്യക്തമാക്കി. സമൂഹ വ്യാപനം തടയാൻ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ അനുസരിച്ചേ തീരു. കൊവിഡിനെതിരെ ഗൗരവകമായ കരുതലാണ് വേണ്ടത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളോട് പുൂര്‍ണ്ണായും യോജിച്ച് പോകാനാകില്ല.

ALSO READ: കോവിഡ് 19: അച്ഛന്‍ സ്വന്തം സുരക്ഷയും വീട്ടിലുള്ളവരുടെ സുരക്ഷയും പരിഗണിക്കാതെ പാര്‍ലമെന്റില്‍ പോകുന്നുവെന്ന പരാതിയുമായി ശശി തരൂര്‍ എം.പി.യുടെ മകന്‍

കൊവിഡ് ഭീതികാരണം പരീക്ഷ എഴുതാൻ കഴിത്ത വിദ്യാര്‍ത്ഥികൾക്ക് അതിനുള്ള സൗകര്യം സർക്കാർ ഒരുക്കണം. ക്ഷേമ പെൻഷൻകാര്‍ക്ക് ആറ് മാസത്തെ കുടിശിക നിലവിലുണ്ട് .കരാർ കാർക്കുള്ള കുടിശികയെക്കാൾ പ്രധാനം അതാണെന്ന് യുഡിഎഫ് കൺവീനര്‍. പറഞ്ഞു. സംസ്ഥാനത്തെ കള്ള് ഷാപ്പ് ലേലം നിര്‍ത്തി വക്കണം. പ്രതിഷേധങ്ങൾ മറികടന്നും ലേല നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button