KeralaLatest NewsNews

ക്വാറന്റൈനിലുള്ളവരുടെ വീടുകളില്‍ നിന്നും ഒരു വിധത്തിലുള്ള മാലിന്യവും ശേഖരിക്കരുതെന്ന് നിര്‍ദേശം

പാലക്കാട് : കോവിഡ് രോഗപ്രതിരോധം ഉറപ്പാക്കാന്‍ ക്വാറന്റൈനിലുള്ളവരുടെ വീടുകളില്‍ നിന്നും അവരുടെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ ആരുടെ നിര്‍ദേശമുണ്ടായാലും ജൈവ, അജൈവ മാലിന്യങ്ങളും, മറ്റു പാഴ്‌വസ്തുക്കളും എടുക്കരുതെന്ന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുന്നറിയിപ്പു നല്‍കി. ഈ വിവരം എത്രയും വേഗം പ്രവര്‍ത്തകര്‍ക്കിടയില്‍ എത്തിക്കാന്‍ ജില്ലാ ഒാഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗപ്രതിരോധത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെടുന്ന ഹരിതകര്‍മസേന ഉള്‍പ്പെടെയുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ കൈയുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

വ്യക്തികള്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകളും, കയ്യുറകളും വീടുകളില്‍ നിന്നും ശേഖരിക്കേണ്ടതില്ല. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മല്‍, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണം. ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഇടയ്ക്കിടയ്ക്കു സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം. കൈയുറകള്‍ ധരിച്ച് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും സ്പര്‍ശിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button