Latest NewsNewsIndia

കോവിഡ് 19: ജനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം തുറന്നു; വിശദാംശങ്ങൾ പങ്കുവെച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ലോകമെമ്പാടും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം തുറന്നു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടന്നവർക്കും നാട്ടിലേക്ക് മടങ്ങി എത്താന്‍ കഴിയാത്തവര്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിശദാംശങ്ങൾ പങ്കുവെച്ചത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളാണ് തുറന്നിരിക്കുന്നത്. സഹായങ്ങള്‍ക്കായി 1800 128 797 എന്ന ടോള്‍ ഫ്രീ നമ്പറിലും +91-11-23012113, +91-11- 23014104, =91-11-23017905 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ നമ്പറില്‍ വിളിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button