Latest NewsNewsIndia

രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാനം

ന്യൂ ഡൽഹി : കോ​വി​ഡ്-19 വൈറസിനു തടയിടാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ റയിൽവെ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഈ മാസം 31വരെ ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ തീരുമാനിച്ചു. മാ​ര്‍​ച്ച്‌ 13, 16 തീ​യ​തി​ക​ളി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത 12 യാ​ത്ര​ക്കാ​ര്‍​ക്ക് പി​ന്നീ​ട് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നടപടി.

Also read : രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്; കോവിഡ് സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്

നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. പാസഞ്ചർ ട്രെയിനുകൾ നിർത്തി വച്ചു. സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ള്‍, കോ​ല്‍​ക്ക​ത്ത മെ​ട്രോ എ​ന്നി​വ ഇ​ന്ന് രാ​ത്രി വ​രെ ഓ​ടും. അവശ്യ സര്‍വ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. ച​ര​ക്ക് തീ​വ​ണ്ടി​ക​ള്‍ മു​ട​ക്ക​മി​ല്ലാ​തെ ഓ​ടും. യാ​ത്ര​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളും ഒ​ഴി​പ്പി​ക്കും.

മാ​ര്‍​ച്ച്‌ 31 വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ര്‍‌​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് നീട്ടണമോ എന്ന് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച റെ​യി​ല്‍​വേ ബോ​ര്‍​ഡ് യോ​ഗം ചേ​രു​മെ​ന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button