KeralaLatest NewsNews

കൊവിഡ് കാലം നീതിനിഷേധവും അധാർമ്മികപ്രവർത്തനവും നടത്താനുള്ള മറയായി ഉപയോഗിച്ചു; ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുത്ത സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭീതി നിറഞ്ഞുനിൽക്കുന്ന കൊവിഡ് കാലം നീതിനിഷേധവും അധാർമ്മികപ്രവർത്തനവും നടത്താനുള്ള മറയായി സംസ്ഥാന സർക്കാർ ഉപയോഗിച്ചുവെന്നും ഇതിനുള്ള തെളിവാണ് ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഭീതിയോടെ കേരളം; സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ക്രിമിനല്‍ നടപടി നേരിടുന്ന ശ്രീറാമിന് കൊവിഡ്‌19ന്റെ പ്രതിരോധ പ്രവര്‍ത്തന ചുമതല നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. തുടക്കം മുതല്‍ എല്ലാ തെളിവുകളും നശിപ്പിച്ച് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close