KeralaLatest NewsNews

ശ്രീറാമിനോടുള്ള ദേഷ്യം രേണുരാജിനോട് വേണ്ട, കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ രേണു കുറ്റാരോപിതയല്ല: സുന്നി നേതാവ്

സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശനങ്ങൾ അതിരുകടന്നതാണ്

എറണാകുളം: ജില്ലയിലെ സ്കൂള്‍ അവധിയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങൾ ഉയരുകയാണ്. എന്നാൽ, അവയിൽ ഏറെയും സ്ത്രീവിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് മാധ്യമ വക്താവും രിസാല സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍.

ശ്രീറാം ​വെങ്കിട്ടരാമനോടുള്ള ദേഷ്യം ഭാര്യയായ ​കലക്ടര്‍ രേണുരാജിനോട് പ്രയോഗിക്കുന്നത് ശരിയല്ലെന്ന് മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also: കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം: രക്ഷകരായി എത്തിയത് സൈനികർ

കുറിപ്പ് പൂർണ്ണ രൂപം,

എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കളക്ടർക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. അതിൽ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലർ വിമർശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭർത്താവ് ആണ് ശ്രീരാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദ്വേഷം രേണുകരാജ്നെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവർ ബഷീർ കേസിൽ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവർ കുറ്റാരോപിതയല്ല. അവരുടെ ജീവിതപങ്കാളി ശ്രീരാം ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല. സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button