KeralaLatest NewsIndia

സ്വര്‍ണക്കടത്തിനു കൊറോണ ഭീഷണിയില്ല; കരിപ്പൂരില്‍ 1.85 കോടിയുടെ സ്വര്‍ണവേട്ട

മലപ്പുറം: കോവിഡ്‌ 19 ഭീഷണിക്കിടയിലും സ്വര്‍ണക്കടത്ത്‌. നികുതിയില്ലാതെ കടത്താന്‍ ശ്രമിച്ച 1.85 കോടിയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ബഹ്‌റൈന്‍, ദുബായ്‌ എന്നിവടങ്ങളില്‍നിന്നെത്തിയ നാലു യാത്രക്കാര്‍ ശരീരത്തിലും അടിവസ്‌ത്രത്തിലും ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ്‌ കസ്‌റ്റംസ്‌ പിടികൂടിയത്‌.മലപ്പുറം കട്ടപ്പാറ നിയാസ്‌, കോഴിക്കോട്‌ കല്ലായ്‌ റാഷിദ്‌ എന്നിവര്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണം കടത്തിയത്‌.

ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം ; കണ്ണൂരില്‍ എസ്‌ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍

നിയാസില്‍നിന്ന്‌ 815 ഗ്രാം സ്വര്‍ണവും റാഷിദില്‍നിന്ന്‌ 1197 ഗ്രാം സ്വര്‍ണവും കണ്ടെത്തി.ഇരുവരും ഇന്നലെ ഇത്തിഹാദ്‌ വിമാനത്തില്‍ അബുദാബിയില്‍നിന്നാണ്‌ വന്നത്‌. അതേസമയം കോഴിക്കോട്‌ കാന്തപുരം സ്വദേശി ജംഷിദ്‌, വട്ടോളി ബസാര്‍ സ്വദേശി ജാസില്‍ എന്നിവരില്‍നിന്ന്‌ 1.5 കിലോ സ്വര്‍ണമിശ്രിതമാണു കണ്ടെത്തിയത്‌. ഇരുവരും അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്തിയത്‌.ബഹ്‌റൈനില്‍നിന്നാണ്‌ രണ്ടുപേരും കരിപ്പൂരിലെത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button