KeralaLatest NewsNews

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിയന്ത്രണം; ഒരു സമയം പ്രവേശനം ഏഴ് പേര്‍ക്ക് മാത്രം

കൊച്ചി : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിയന്ത്രണം; ഒരു സമയം പ്രവേശനം ഏഴ് പേര്‍ക്ക് മാത്രം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു സമയം ഏഴ് പേര്‍ക്ക് മാത്രമാണ് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് പ്രവേശിക്കാന്‍ കഴിയുക. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ആളുകളുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. കെഎസ്ആര്‍ടി ബസ്സുകളോ സ്വകാര്യ ബസ്സുകളോ സര്‍വ്വീസ് നടത്തില്ല. അതേസമയം അവശ്യസര്‍വ്വീസുകള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button