Latest NewsKeralaNews

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് 2 യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൊഴുവന്‍കോട് സ്വദേശി തോപ്പുമുക്ക് കല്ലുമലയില്‍ താമസിക്കുന്ന വിജിലാല്‍ (20), കൊടങ്ങാനൂര്‍ പന്തുകളം അശ്വതി ഭവനില്‍ അരുണ്‍ബാബു (20) എന്നിവരാണു മരിച്ചത്. ശനി രാത്രി ഒമ്പതോടെ മഞ്ചാടിമൂട്ട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിനു മുന്നിലാണ് അപകടം നടന്നത്. കാഞ്ഞിരംപാറയില്‍ നിന്നു വട്ടിയൂര്‍ക്കാവിലേക്കു വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി കാറില്‍ ഇടിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button