Latest NewsNewsFootballSports

കോവിഡ് 19 ; ആഴ്‌സണല്‍ പരിശീലകന്‍ രോഗവിമുക്തനായി ; ഈ രോഗത്തെ തുരത്താന്‍ ഒരു മാര്‍ഗം മാത്രമുള്ളൂ എന്ന് അര്‍ട്ടേറ്റ

കൊറോണ സ്ഥിരീകരിച്ച ആഴ്‌സണല്‍ പരിശീലകന്‍ അര്‍ട്ടേറ്റ രോഗവിമുക്തനായി. രണ്ടാഴ്ച മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് അര്‍ട്ടേറ്റയ്ക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ കൊറോണ നെഗറ്റീവ് ആയതോടെയാണ് അദ്ദേഹം പൂര്‍ണ്ണമായും വൈറസില്‍ നിന്ന് മുക്തനായത്. എങ്കിലും അദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയാണ്.

രോഗ വിമുക്തനായ ശേഷം അദ്ദേഹം പറഞ്ഞത് ലോകത്ത് ഉള്ള മുഴുവന്‍ ആള്‍ക്കാരും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും ഈ രോഗത്തെ തടയാന്‍ അതേ മാര്‍ഗമുള്ളൂ എന്നുമായിരുന്നു. ആഴ്‌സണല്‍ താരങ്ങളോട് ഇപ്പോള്‍ പരിശീലനം ഉപേക്ഷിച്ച് വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button