Latest NewsIndia

കര്‍ണാടകയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രിയെ മാറ്റി, പകരം ചുമതല ഡോ. കെ. സുധാകറിന്

മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഡോ. കെ. സുധാകറിനാണ്‌ ഇതിന്റെ പരിപൂര്‍ണ മേല്‍നോട്ടച്ചുമതല.

ബെംഗളൂരു; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് പുതിയ ചുമതല.ആരോഗ്യമന്ത്രിയായി ബി. ശ്രീരാമുലു തുടരും. എന്നാല്‍, കോവിഡ്‌-19 ചുമതല അദ്ദേഹത്തിനുണ്ടാവില്ല. മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഡോ. കെ. സുധാകറിനാണ്‌ ഇതിന്റെ പരിപൂര്‍ണ മേല്‍നോട്ടച്ചുമതല.

ആരോഗ്യവകുപ്പില്‍ നിന്ന് കൊവിഡ് പ്രതിരോധ ചുമതല എടുത്തുകളഞ്ഞുളള പ്രത്യേക വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കി. വകുപ്പില്‍ ശ്രീരാമുലു പരാജയമാണെന്ന വിമര്‍ശനവും ഇരുമന്ത്രിമാരും തമ്മിലുളള ശീതസമരവുമാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
ഈ മാസം ആദ്യമാണ് ബംഗളുരുവില്‍ ആദ്യ കോവിഡ്‌ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്

ഒടുവിൽ കെജ്രിവാളിനും തിരിച്ചറിവ് : പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ ഡല്‍ഹിയില്‍ നടപ്പിലാക്കും

കോവിഡ്‌ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്‌ പത്രസമ്മേളനം വിളിക്കുന്നതിലടക്കം ഇതു തുടര്‍ന്നു. പല പത്രസമ്മേളനങ്ങളിലും മെഡിക്കല്‍ ഡോക്‌ടറെന്ന നിലയില്‍ കോവിഡിനെപ്പറ്റി സുധാകര്‍ വാചാലനായപ്പോള്‍ ശ്രീരാമുലുവിന്‌ മിണ്ടാതെ ഇരിക്കേണ്ടിയുംവന്നു. ഇതിനു പിന്നാലെയാണ്‌ ചുമതല നീക്കിയുള്ള അടുത്ത പ്രഹരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button