COVID 19Latest NewsNewsIndia

കേരളത്തിൽ നിന്നുള്ളവർക്ക്​ കോവിഡ്​ പരിശോധനയിൽ ഇളവില്ല;​ കർണാടക സർക്കാർ

ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക്​ കോവിഡ്​ പരിശോധനയിൽ ഇളവില്ലെന്ന്​ കർണാടക സർക്കാർ അറിയിക്കുകയുണ്ടായി. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ഫലം നിർബന്ധമെന്ന്​ കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ ട്വീറ്റിലുടെ അറിയിക്കുകയുണ്ടായി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കർണാടകയുടെ ട്വീറ്റിൽ ചേർത്തിട്ടുണ്ട്​.

കർണാടകം അന്തർ സംസ്ഥാന യാത്രകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. മുൻകരുതൽ നടപടി മാത്രമാണ്​ സ്വീകരിച്ചിരിക്കുന്നത്​. കേരളത്തിൽ നിന്നുള്ളവർക്ക്​ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണെന്ന്​ കർണാടക ആരോഗ്യമന്ത്രി അറിയിക്കുകയുണ്ടായി.

കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത്​ കാരണം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട്​ നേരിടുന്നുവെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button