Latest NewsSaudi ArabiaNewsGulf

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രാവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിസാനില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. അഹദുല്‍ മസാരീഹ് എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം.

Also read : ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

റോഡ് മുറിച്ച് കടക്കവേ സ്വദേശി പൗരന്റെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. അഹദുല്‍ മസാരീഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിസാനില്‍ തന്നെ ഖബറക്കും. ഭാര്യ: ഷഹറാബാനു, മക്കള്‍: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്‌ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button