Latest NewsNewsIndia

കോവിഡ് 19 ; രാജ്യത്ത് മൂന്ന് പേര്‍ കൂടി മരിച്ചു

ദില്ലി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കര്‍ണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം തന്നെ 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. കൂടാതെ കര്‍ണ്ണാടകത്തിലും തെലങ്കാനയിലുമടക്കം പുതിയ രോഗ ബാധിതരെ കണ്ടെത്തിയിട്ടുമുണ്ട്.

ഗുജറാത്തിലും രാജസ്ഥാനിലും 70 വയസായവരാണ് മരിച്ചത്. ഗുജറാത്തില്‍ ഇതോടെ മരിച്ചവരുട എണ്ണം മൂന്നായി. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കര്‍ണാടകത്തിലെ ചിക്കബെല്ലാപുരയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 75 വയസായ സ്ത്രീയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ നാല് പേര്‍ക്കും തെലങ്കാനയില്‍ മൂന്ന് പേര്‍ക്കും ഗുജറാത്തില്‍ നാല് പേര്‍ക്കും രാജസ്ഥാനിലും രണ്ട് പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button