Latest NewsNewsIndia

കൊവിഡ് 19 : രാജ്യം ലോക്ക്ഡൗണായ സാഹചര്യത്തില്‍, ബിസ്‌കറ്റുകൾ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി പാര്‍ലെ

ന്യൂഡൽഹി : കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബിസ്‌ക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി പാര്‍ലെ. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഇതിനായി നിയോഗിക്കും. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു.

Also read : ചാൾസ് രാജകുമാരനും , കനിക കപൂറും ഒരുമിച്ചുള്ള ഫോട്ടോ വൈറൽ , ഇരുവർക്കും കൊറോണ പോസിറ്റിവ് ആയതിനെ ട്രോളി സോഷ്യൽ മീഡിയ

സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം.മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കുമെന്നും . ആളുകള്‍ വിശന്നിരിക്കാതിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിയായ പറഞ്ഞു. ലോക്ക്ഡൗണായ ശേഷം നിരവധി ആളുകളുടെ ജീവിതം താറുമാറായതിനാൽ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നു. ആരും പട്ടിണിയാകാതിരിക്കാന്‍ സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും പ്രാദേശികമായി വാഹനങ്ങള്‍ തടയുന്നത് നിര്‍മ്മാണത്തിനും വിതരണത്തിനും തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button