Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് കൊവിഡ്-19 ബാധിച്ചുള്ള മരണം രണ്ടായി : പുതിയ വൈറസ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ

റിയാദ് : സൗദിയിൽ കൊവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മക്കയിൽ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്ഗാൻ പൗരനാണ് മരണപ്പെട്ടത്. സൗദിയിൽ പുതിയതായി 133പേർക്ക് വൈറസ് ബാധ കണ്ടെത്തി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി.

Also read : മുംബൈയിലെ പ്രമുഖ ഭക്ഷണശാലകളുടെ സഹഉടമയും പാചക വിദഗ്ദ്ധനുമായ ഫ്‌ലോയ്ഡ് കാര്‍ഡോസ്, കോവിഡ് 19 ബാധിച്ച്‌ മരിച്ചു

കഴിഞ്ഞ ദിവസം ഒരാൾ കൂടി രോഗ വിമുക്തനായി. രോഗമുക്തരുടെ എണ്ണം 29 ആയി. റിയാദിലാണ് കഴിഞ്ഞ ദിവസം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്, ഖത്വീഫിൽ ആറ്, അൽഖോബാറിൽ അഞ്ച്, നജ്റാനിൽ നാല്, അബഹയിൽ രണ്ട്, അറാറിൽ രണ്ട്, ദഹ്റാനിലും ജുബൈലിലും ഓരോന്ന് വീതവുമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close