Latest NewsNewsIndia

ലോക്ക് ഡൗണിനിടെ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുന്നവരെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്

മുംബൈ : കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും അനാവശ്യമായി പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നവരെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. കൊറോണ വൈറസിനെതിരെ രാജ്യം പോരാടുമ്പോള്‍ നമ്മുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

read also : ക്വൊറന്റൈൻ ലംഘിച്ച് സബ് കളക്ടർ

പൊലീസിനോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നവരാണ് ഈ പൊലീസുകാരെന്ന് മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്. എന്നിട്ടും രാജ്യത്തിനുവേണ്ടി അവര്‍ ഡ്യൂട്ടി നിര്‍വഹിക്കുകയാണ്. എന്തുകൊണ്ടാണ് നല്ലൊരു നാളേയ്ക്കു വേണ്ടി നമുക്കൊന്നും ഇപ്പോള്‍ വീട്ടിലിരിക്കാന്‍ സാധിക്കാത്തത്. ദയവായി കുറച്ചുകൂടി ബോധം കാണിക്കൂ- ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button