Latest NewsNewsOmanGulf

ഗൾഫ് രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ് : ജാഗ്രത നിർദേശം

മസ്‌ക്കറ്റ് : ഒമാനിൽ ന്യൂനമര്‍ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റോടു കനത്ത മഴയ്ക്ക് സാധ്യത. ഒമാൻ സിവിൽ എവിയേഷൻ സമിതിയുടേതാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നു അറിയിപ്പിൽ പറയുന്നു. അതിനാൽ ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് കർശന നിർദേശം നൽകി.

Also read : കൊവിഡ് 19 : രാജ്യം ലോക്ക്ഡൗണായ സാഹചര്യത്തില്‍, ബിസ്‌കറ്റുകൾ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി പാര്‍ലെ

അൽ റഹ്മാ ന്യൂന മർദ്ദം മൂലം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച മഴയും കാറ്റും ഇക്കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിട്ടും. ഒമാനിൽ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നു  റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കറ്റ്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴപെയ്തെക്കും.

മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്നവരും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ വാദികൾ മുറിച്ചുകടക്കുന്നതും സുരക്ഷാ നിര്‍ദേശം അനുസരിച്ചു ആയിരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button