Latest NewsNewsIndia

വാഹന പരിശോധനയ്ക്കായി കാർ നിർത്തിച്ചു; ദേഷ്യം തീർക്കാൻ പൊലീസുകാരനെ നക്കിയും ഉടുപ്പിൽ തുപ്പൽ തേച്ചും യുവതി

കൊൽക്കത്ത: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വാഹനം നിർത്തിച്ചതിന്റെ ദേഷ്യത്തിൽ പൊലീസുകാരനെ നക്കുകയും ഉടുപ്പിൽ തുപ്പൽ തേക്കുകയും ചെയ്ത് യുവതി. കൊൽക്കത്തയിലെ സാൽട്ട് ലേക്കിലാണ് സംഭവം. കാർ ഡ്രൈവറോട് വിവരങ്ങൾ ചോദിക്കവെ കാറിൽ നിന്നിറങ്ങിയ പെൺകുട്ടി പൊലീസുകാരുമായി തർക്കിക്കാൻ തുടങ്ങി. ഇതിനിടയിൽ ദേഷ്യം മൂത്ത് പൊലീസുകാരിലൊരാളെ നക്കുകയും ഉടുപ്പിൽ തുപ്പൽ തേക്കുകയുമായിരുന്നു. തുപ്പൽ തേച്ച ശേഷം ഇനി നിങ്ങള്‍ക്കും അസുഖം പിടിക്കുമെന്ന് പെൺകുട്ടി ആക്രോശിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

Read also: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വ​ക​വ​യ്ക്കാ​തെ ആ​ളെ​ക്കൂ​ട്ടി; പോലീസെത്തിയപ്പോൾ വാ​ള്‍ വീ​ശി ആൾദൈവം

താൻ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒറ്റയ്ക്ക് തന്നെ കാര്യങ്ങൾ നോക്കണം. അന്ന് പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞതെന്നാണ് യുവതിയുടെ ആരോപണം.  അതേസമയം ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമത്തിനായാണ് യുവതിയോട് ചോദ്യങ്ങൾ ചോദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button