Latest NewsIndiaNewsBusiness

പലിശ നിരക്കുകകൾ : കോവിഡ് 19 ബാധക്കിടെ, നിർണായക പ്രഖ്യാപനവുമായി ആർബിഐ

വായ്‌പകൾക്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

മുംബൈ : രാജ്യത്തെ കൊവിഡ് ബാധയെ തുടർന്ന് നിർണായക പ്രഖ്യാപനവുമായി ആർബിഐ. പലിശ നിരക്കുകകൾ കുറച്ച്,പുതിയ റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകൾ പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ചതോടെ നിലവിലെ നിരക്ക് 5.15ൽ നിന്നും 4.4% ആയി കുറഞ്ഞു. റിവേഴ്‌സ് റീപ്പോ നിരക്ക് 0.90 ശതമാനവും കുറച്ചിട്ടുണ്ട്.

ഭവന,വാഹന വായ്‌പ പലിശ നിരക്കുകകൾ കുറയും. വായ്‌പകൾക്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു,മൂന്നു മാസത്തേക്ക് തിരിച്ചടവ് വേണ്ട. നിശ്ചിത കാലാവധിയിലുള്ള ലോണുകൾക്കാണ് ഇളവ് കിട്ടുക. ബാങ്ക് ഗ്യാരൻറി ഉൾപ്പടെ വർക്കിംഗ് ക്യാപിറ്റൽ വായ്പകളുടെ പലിശയ്ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. കൊവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയെന്നും, നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണ്. എത്രകാലം ഈ സാഹചര്യം നീണ്ടുനിൽക്കും എന്നും വ്യക്തമല്ല അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷാ നടപടി വേണമെന്നും ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

അസാധാരണ സാഹചര്യത്തിലൂടെ സാമ്പത്തിക രംഗം കടന്ന് പോകുന്നു എന്ന് വിലയിരുത്തിയാണ് സാമ്പത്തിക രക്ഷാ പേക്കേജുകൾ പ്രഖ്യാപിച്ചത്. വിപണിയിൽ നിശ്ചലാവസ്ഥയുണ്ട്. ബാങ്കുകളുടെ കൈകളിൽ കൂടുതൽ പണമെത്തിച്ച് ഇത് മറികടക്കുകയാണ് ലക്‌ഷ്യം. ആകെ 3,74,000 കോടി രൂപ വിപണിയിലേക്ക് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ വിശദീകരിക്കുന്നു. ഒരു പരിഭ്രാന്തിയും വേണ്ട. രാജ്യത്തെ ബാങ്കുകൾ എല്ലാം സുരക്ഷിതമാണ്. സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും .ഈ ഘട്ടം കടന്നു പോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button