Latest NewsSaudi ArabiaNewsGulf

കോവിഡിൽ നിന്നും സംരക്ഷണം, അണുനാശിനി കുടിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ

റിയാദ് : കോവിഡ് വൈറസ് ബാധയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്ന് വാദിച്ച് അണുനാശിനി കുടിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് സൗദിയിൽ പിടിയിൽ. സ്നാപ്പ് ചാറ്റ് സെലിബ്രിറ്റിയാണ് പിടിയിലായതെന്നും, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് പറഞ്ഞു.

Also read : കോവിഡ്-19: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അമൃതാനന്ദമയി മഠം

അണുനാശിനി കുടിക്കുകയും ഇതിന്റെ ലൈവ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്യുവാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. കൂടാതെ സമാന കേസുകളിൽ റിയാദിൽ നിന്നും അൽഖസീമിൽ നിന്നും സൗദി യുവാക്കളെ സുരക്ഷാ വകുപ്പുകൾ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button