KeralaLatest NewsNews

എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയും മുൻപ് ചന്തിക്ക് രണ്ടടി; സ്റ്റേഷനിൽ എത്തിയപ്പോൾ നിക്കർ പിടിച്ച് ഊരാൻ ശ്രമം; പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി യുവാവ്

കൊച്ചി: കോവിഡ് തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങിയ തനിക്ക് പോലീസിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവാവ്. ഇസഹാഖ് എസ് ഖാന്‍ എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പച്ചക്കറിയും ബിസ്‌കറ്റും വാങ്ങി വരികയായിരുന്ന തന്നെ പോലീസുകാർ ഉപദ്രവിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയി അസഭ്യവര്‍ഷവും തന്റെ നിക്കര്‍ ഊരാന്‍ ശ്രമിച്ചെന്നും യുവാവ് പറയുന്നു.

Read also: കോവിഡ് നിരീക്ഷണത്തിലുള്ള ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ ലീഗ് കൗൺസിലർ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങൾ

ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂർ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു കൊണ്ട് വന്ന പച്ചക്കറികൾ ആണിത്.
ഇനിയങ്ങോട്ട് മീനും ഇറച്ചിയും കിട്ടാത്ത സാഹചര്യത്തിൽ കുറച്ചു പച്ചക്കറി മേടിക്കാൻ ഇറങ്ങിയതാണ് ഞാൻ . പച്ചക്കറിയും കുറച് biscuits ഉം വാങ്ങി സ്കൂട്ടറിൽ തിരിച്ചു വരവേ അപ്രതീക്ഷിതമായി പോലീസ് വണ്ടി മുന്നിൽ വട്ടമിട്ടു നിർത്തി. എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയുംമുന്നേ കിട്ടി, ചന്ദിക്ക് രണ്ടടി. അടി കൊണ്ടിട്ട് രോഷം കൊണ്ട ഞാൻ പറഞ്ഞു എന്നെ അടിക്കാൻ ഇവിടെ ആർക്കും rightഇല്ല , ഞാൻ പച്ചക്കറി മേടിക്കാൻ പോയതാണ്.
ആരോട് പറയാൻ ആര് കേൾക്കാൻ . SI മൊഴിഞ്ഞു ” ഇവനെ പിടിച്ചു ജീപ്പിൽ കേറ്റ് , കേസ് എടുത്ത് remand ചെയ്യാം ഇവൻ ഈ ഇടക്ക് ഒന്നും പുറത്തിറങ്ങില്ല ” എന്നെ വലിച്ചു ജീപ്പിൽ കേറ്റി വണ്ടി നൂറു നൂറിൽ പോലീസ് സ്റ്റേഷനിലേക്ക്.
പോണ വഴിയേ കാണുന്ന എല്ലാവരോടും അസഭ്യ വർഷം തന്നെ ആയിരുന്നു.
പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ തന്നെ ഞാൻ മാസ്ക് ആവശ്യപ്പെട്ടു. മാസ്കും ഇട്ട് സ്റ്റേഷനിലേക്ക് കേറി.
പിന്നീട് അങ്ങോട്ട് എന്റെ നേരേ ചീത്തവിളിയായി. ഒടുവിൽ സഹിക്കാനാകാതെ ഒരു ഏമാന്റെ അസഭ്യവര്ഷത്തോട് ഞാൻ പ്രതികരിച്ചു . അതോടെ സിറ്റുവേഷൻ ആകെമാറി .നിക്കറിൽ നിന്ന എന്റെ നിക്കർ വളിച്ച ഊരാൻ ഉള്ള ശ്രമം തുടങ്ങി. പറയുന്നതിൽ ബുദ്ദിമുട്ടുണ്ട് എങ്കിലും പറയാതെ വയ്യ ഉണ്ടക്കിട്ട് പിടിക്കാൻ ഉള്ള ശ്രമവും തുടങ്ങി എന്റെ ഷർട്ടും വലിച്ചു കീറി ഉള്ള മാസ്കും പറിച്ചു കളഞ്ഞു സെല്ലിൽ കൊണ്ടിട്ടു.

പച്ചക്കറികട വളരെ അടുത്തായതിനാൽ ഫോൺ എടുത്തിട്ടുണ്ടായിരുന്നില്ല. ദേ വരുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ്. മണിക്കൂർ ഒന്ന് രണ്ടായി ഇതുവരെ ഞാൻ എവിടെ എന്നതിന് എന്റെ വീട്ടുകാർക്ക് യാതൊരു അറിവുമില്ല . ഉച്ചക്ക് ഭക്ഷണവും വച്ച് കാത്തിരിക്കുന്ന ഉമ്മ ബാപ്പ എന്റെ ഭാര്യ . ഞാൻ ഇവിടെ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാൻ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടില്ല. ഈ ആശങ്കകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു . ആ സെല്ലിനുള്ളിൽ അലമുറയിട്ട് കരഞ്ഞു.

വീണ്ടും ഒന്ന് രണ്ടു മണിക്കൂർ വളരെ ബദ്ധപ്പെട്ട് തള്ളിനീക്കി. ഇതിനിടെ ജീവിതത്തിൽ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കി.
കുറേ ഏമാന്മാർ ശവത്തിൽ കുത്തും പോലെ ഉള്ള ചോദ്യങ്ങൾ ഉന്നയിച്ചു , നിനക്ക് ഇപ്പോ സ്വാതത്ര്യം കിട്ടിയല്ലോ അല്ലെ ? പോയി ഹ്യൂമൻ rightsൽ കേസ് കൊടുക്കു കാണട്ടെ. അങ്ങനെയൊക്കെ .ഉച്ചഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സമയം വളരെ സ്ലോ pace ൽ നീങ്ങി കൊണ്ടിരുന്നു. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം പോലീസ് എന്റെ parents ന്റെ നമ്പർ വാങ്ങി ബാപ്പയെ വിളിച്ചു വരുത്തി. Bappa റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയതിന്റെ privilege ന്റെ പുറത്തു മാത്രം പിന്നെയും മണിക്കൂറുകൾക്കു ശേഷം എനിക്ക് ജാമ്യം ലഭിച്ചു, വിട്ടയച്ചു.
അല്ലാത്ത പക്ഷം കേസ് എടുത്ത് റിമാൻഡ് ചെയ്തേനേ. 21 ദിവസത്തെ quarantine, പച്ചക്കറി വാങ്ങാൻ പുറത്തു പോയതിന്റെ പേരിൽ ഞാൻ ജയിലിൽ കഴിക്കേണ്ടി വന്നേനെ

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. നമ്മുടെ ഇടതു സർക്കാരും ആരോഗ്യ മേഖലയും രാപകലില്ലാതെ ഒരു ജനതയ്ക്ക് വേണ്ടി പ്രയത്നിക്കുമ്പോൾ . ഒരു വിഭാഗം പോലീസ് കാരുടെ തെമ്മാടിത്തരം അവശ്യ സാധങ്ങൾ വാങ്ങാൻ ഇറങ്ങുന്നവരെ വല്ലാണ്ട് panic ആക്കുന്നുണ്ട്
Nb : ബാപ്പയുടെ പുതിയ സ്കൂട്ടർ ഇനി 21 ദിവസം കഴിഞ്ഞേ ലഭിക്കുള്ളു.
Police station -kottiyam

shortlink

Related Articles

Post Your Comments

Related Articles


Back to top button