KeralaLatest NewsNews

ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ : കാര്‍ പൊലീസ് കൊണ്ടുപോയി

കൊച്ചി : ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങി ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍ . കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നാണ് യുവാവ് കിലോമീറ്ററുകള്‍ താണ്ടി ബീഫ് തേടിയിറങ്ങിയത്. ബീഫ് തേടി ഇറങ്ങിയ യുവാവ് പുത്തന്‍കുരിശില്‍ വെച്ചാണ് പൊലീസ് പിടിയിലായത്. 15 കിലോമീറ്ററിലേറെ താണ്ടി, ബീഫ് പാര്‍സല്‍ വാങ്ങിയെങ്കിലും ചെന്നു പെട്ടതു പൊലീസ് സംഘത്തിനു മുന്‍പില്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇറച്ചി തേടിയിറങ്ങിയതെന്നു പറഞ്ഞെങ്കിലും കാര്‍ കസ്റ്റഡിയിലെടുത്തു. എറണാകുളത്തു നിന്നു പല്ലാരിമംഗലത്തേക്കു പാരമ്പര്യചികിത്സക്കു പോയ നാട്ടുവൈദ്യനും പിടിയിലായി. ഒടിഞ്ഞ കൈ തിരുമ്മുന്നതിനാണു പോകുന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല.

Read Also : വിലക്ക് ലംഘിച്ച് നിസ്‌കാരം; രണ്ടു പേര്‍ അറസ്റ്റില്‍ : 22 പേര്‍ക്ക് എതിരെ കേസ്

എറണാകുളത്തു നിന്നു പല്ലാരിമംഗലത്തേക്കു പാരമ്പര്യചികിത്സക്കു പോയ നാട്ടുവൈദ്യനും പിടിയിലായി. ഒടിഞ്ഞ കൈ തിരുമ്മുന്നതിനാണു പോകുന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button