Latest NewsNewsIndia

തമിഴ്‌നാട്ടിൽ ആറ് പേർക്ക് കൂടി കോവിഡ്

ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ സമൂഹ വ്യാപനം നടന്നോയെന്ന സംശയത്തിലായിരുന്നു തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേര് സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്‌. മധുര അണ്ണാനഗർ സ്വദേശിയായ 54വയസുകാരനായ കോൺട്രാക്ടർ ആണ് മരിച്ചത്. പനികാരണം കഴിഞ്ഞ 20ദിവസമായി മധുരയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു.

ALSO READ: കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന

ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ സമൂഹ വ്യാപനം നടന്നോയെന്ന സംശയത്തിലായിരുന്നു തമിഴ്നാട് സർക്കാർ. എന്നാൽ, ഇയാൾ തമിഴ്നാട്ടിലെത്തിയ രണ്ട് തായ്‌ലാൻഡ് സ്വദേശികളുമായി സംമ്പർക്കം പുലർത്തിയിരുന്നുവെന്നും ഇവർ ഇപ്പോൾ കൊറോണ ബാധിച്ച് പെരുംന്തുരയിലെ ഐ.ആർ.ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി സി.വിജയഭാസ്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button